കുവൈറ്റ്; ഭിക്ഷാടനം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റിൽ വിവിധ രാജ്യക്കാരായ ഏഴു പ്രവാസികളെ ഭിക്ഷാടനം നടത്തിയതിന് ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ്, മെയിൻറനൻസ് സർവീസസ് ഡിപ്പാർട്ട്മെൻറ് പ്രതിനിധീകരിക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ സെക്യൂരിറ്റി ഫോളോ അപ്പ് അറസ്റ്റ് ചെയ്തു. ഇവരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി അധികാരികൾക്ക് കൈമാറി. ഭിക്ഷാടന കേസുകൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ നമ്പരുകളിൽ 97288211, 97288200, 25582582, 25582581 അല്ലെങ്കിൽ എമർജൻസി നമ്പർ ആയ 112 ലോ വിവരങ്ങൾ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.