ഫോക്കസ് ഇന്റർനാഷനൽ സ്‌പോർട്‌സ് മത്സരം
ദോഹ∙ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രവാസി യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനൽ ഖത്തർ മേഖല സംഘടിപ്പിച്ച സ്‌പോർട്‌സ് ഫോക്കസ് മത്സരങ്ങളിൽ റയാൻ ഡിവിഷൻ ഓവറോൾ ചാംപ്യൻമാരായി. ഹിലാൽ ഡിവിഷൻ ഫസ്റ്റ് റണ്ണർ അപ്പും, വക്ര സെക്കൻഡ് റണ്ണർ അപ്പും നേടി.
അൽവക്ര, ഹിലാൽ, അൽ സദ്ദ്, ദോഹ, റയാൻ, മദീന ഖലീഫ തുടങ്ങി ആറ് ഡിവിഷനുകൾ തമ്മിലായിരുന്നു മത്സരം. വിവിധ ഇടങ്ങളിലായി നടന്ന പരിപാടികൾ ഫോക്കസ് സിഇഒ പി.ടി.ഹാരിസ് ഉദ്ഘാടനം ചെയ്തു. ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, ആം റസ്‌ലിങ്, ടേബിൾ ടെന്നിസ്, കാരംസ്, ബാഡ്മിന്റൻ, ചെസ് തുടങ്ങി വിവിധ മത്സരങ്ങളാണ് നടന്നത്.
ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജൻ ഇവന്റ്‌സ് മാനേജർ മൊയ്തീൻ ഷായുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് കായിക വിഭാഗം ഭാരവാഹികളായ അനീസ് ഹനീഫ് മാഹി, മുഹമ്മദ് സദീദ്, മിദ് ലാജ് ലത്തീഫ്, ഫഹ്‌സീർ റഹ്‌മാൻ, റഫീഖ് കാരാട്, റസീൽ മൊയ്തീൻ, ആശിക് ബേപ്പൂർ, സിഒഒ അമീർ ഷാജി, സിഎഫ്ഒ സഫീറുസ്സലാം, അമീനുർറഹ്‌മാൻ, ഫായിസ് എളയോടൻ, റാഷിക് ബക്കർ, യൂസുഫ് ബിൻ മുഹമ്മദ്, സലീൽ റയാൻ എന്നിവർ നേതൃത്വം നൽകി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.