മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയിൽ (56) ആണ് മരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് ജിദ്ദ കിങ് ഫഹദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു. പിതാവ്: മൂസ. മാതാവ്: അയിഷുമ്മ. ഭാര്യ: സുഹ്‌റ. മക്കൾ: യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഗ്‌ദാദ്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ഇസ്‌ഹാഖ് പൂണ്ടോളിയുടെ നേതൃത്വത്തിൽ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.