കുവൈത്തിൽ നാളെ ഉച്ചവരെ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത, ജനങ്ങൾക്ക് ജാഗ്രത നിർദേശം
കുവൈത്ത് സിറ്റി : കുവൈത്തിൽ നാളെ ഉച്ചവരെ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി rain കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ ഉണ്ടാകാനും സാധ്യതയുണ്ട്. 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള കാറ്റ് വീശിയേക്കും. ഇത് പൊടിപടലങ്ങൾ ഉണ്ടാകാൻ കാരണമാകും. ഇക്കാരണത്താൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. കടൽ തിരമാലകൾ 7 അടിയിൽ കൂടുതൽ ഉയരാനും സാധ്യതയുണ്ട്. അസ്ഥിരമായ കാലാവസ്ഥയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.