ദോഹയിലെ അന്‍ മന്‍സൂറയില്‍ ഏഴ് നില കെട്ടിടം തകര്‍ന്നു വീണു
ദോഹ ∙ ദോഹയിലെ അന്‍ മന്‍സൂറയിലെ ഏഴ് നില കെട്ടിടം തകര്‍ന്നു വീണു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഇന്നു രാവിലെയാണ് മന്‍സൂറയിലെ ബി-റിങ് റോഡില്‍ ലുലു എക്‌സ്പ്രസിന് പിറകിലായി സ്ഥിതി ചെയ്യുന്ന ഏഴു നില കെട്ടിടം സമീപത്തെ മൂന്നു നില കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നു വീണത്. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പൊലീസ് എന്നിവര്‍ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളാണിത്. അതേസമയം എത്ര പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയും അധികൃതര്‍ നല്‍കിയിട്ടില്ല.
പാക്കിസ്ഥാന്‍, ഈജിപ്ഷ്യന്‍, ഫിലിപ്പിനോ കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ കൂടുതലായും താമസിക്കുന്നത്. നിരന്തരമായി അറ്റകുറ്റപ്പണികള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന പഴയ കെട്ടിടമാണിതെന്ന് താമസക്കാര്‍ പറയുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.