ഒമാനിലെ ‘ഫ്ലക്സിബിള്‍ ജോലിസമയം, വീട്ടിലേക്ക് ഇനി ശുഭയാത്ര
മസ്കത്ത് : സർക്കാർ മേഖലയിലെ റമദാൻ മാസത്ത ‘ഫ്ലക്സിബിള്‍’ രീതി അനുസരിച്ചുള്ള ജോലി സമയം ജീവനക്കാർക്ക് ഗുണകരമാകുന്നതോടൊപ്പം നിരത്തുകളിലെ തിരക്കൊഴിവാകുന്നതിനും സഹായകമാകും. ‘ ഫ്ലെക്സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴുമുതൽ ഉച്ചക്ക്12, എട്ട് മുതൽ ഉച്ചക്ക് ഒരുമണി, ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് , രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴിൽ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിരിക്കുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്, - ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് - ഷിനാസ്) എന്നീ പാതകളിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി പത്തുവരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.