കുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ. മൂന്ന് പുരുഷന്മാരും beggar ഒരു സ്ത്രീയുമാണ് പിടിയിലായത്. ഇവരെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതർ അറിയിച്ചു. മദാന് മുന്നോടിയായി യാചകരെ കണ്ടെത്തുന്നതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപവത്കരിച്ച് നടത്തിയ പരിശോധനയിലാണ് നാലുപേരെയും പിടികൂടിയത്. ഭിക്ഷാടന കേസുകൾ ശ്രദ്ധയിൽപെട്ടാൽ താമസക്കാർ അധികൃതരെ റിപ്പോർട്ട് ചെയ്യണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 97288211, 97288200, 25582581, 25582582 നമ്പറുകളിലോ എമർജൻസി ഫോൺ നമ്പറായ 112ലോ വിളിച്ച് വിവരം അറിയിക്കാം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.