രാത്രികാലങ്ങളിലെ നിർമാണ പ്രവർത്തനം: മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: രാത്രികാലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതുഅവധി ദിനങ്ങളിലും വെള്ളിയാഴ്ചകളിലും നടത്തുന്ന രാത്രികാല നിര്‍മാണ ജോലികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. ഇല്ലെങ്കിൽ നടപടി സ്വീകരിക്കും. നിയമം ലംഘിച്ചാല്‍ 500 റിയാല്‍ പിഴ ചുമത്തും.
രാത്രികാലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾമൂലം ഉണ്ടാകുന്ന ശബ്ദവും മറ്റും പലപ്പോഴും ഉറക്കം നഷ്ടപ്പെടുത്തുന്ന സ്ഥിതികൾ ഉണ്ടാക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മല നിരത്തുന്നത് ശബ്ദ-വായു മലിനീകരണത്തിനും മറ്റും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.