കുതിരയോട്ട മത്സരം: ഇന്ന് പ്രധാന റോഡുകളിൽ തിരക്ക്
ദുബായ്∙ കുതിരയോട്ട മത്സരത്തിലെ വേൾഡ് കപ്പ് നടക്കുന്നതിനാൽ പ്രധാന റോഡുകളിൽ ഇന്നു ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നു ആർടിഎ മുന്നറിയിപ്പു നൽകി. ഉച്ചയ്ക്ക് 1 മണി മുതൽ അർധ രാത്രിവരെ ഗതാഗത കുരുക്ക് ഉണ്ടാകും. മെയ്ദാൻ റോഡ്, അൽഖയിൽ റോഡ്, ദുബായ് അൽഐൻ റോഡ് എന്നിവിടങ്ങളിൽ തിരക്ക് വർധിക്കും. വാഹന യാത്രക്കാർ പകരം വഴികൾ തിരഞ്ഞെടുക്കുകയോ യാത്ര നേരത്തെയാക്കുകയോ വേണം. മെയ്ദാൻ റെയ്സ്കോഴ്സിൽ 12 രാജ്യങ്ങളിൽ നിന്നു 126 കുതിരകളാണ് വേൾഡ് കപ്പിൽ മത്സരിക്കുന്നത്. 3.05 കോടി ഡോളറാണ് (247 കോടി രൂപ) ജേതാക്കളെ കാത്തിരിക്കുന്നത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.