ഒമാനിൽ പൊടിക്കാറ്റിന് സാധ്യത
മസ്കത്ത് : കാറ്റ് വീശുന്നതിനാൽ രാജ്യത്തിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞും അനുഭവപ്പെടും.
ഏറ്റവും കൂടിയ താപനില വെള്ളിയാഴ്ച മസ്കത്തിൽ 28ഉം കുറവ് 20 ഡിഗ്രി സെൽഷ്യസുമായിരുന്നു. മറ്റിടങ്ങളിലെ കൂടിയതും കുറഞ്ഞതുമായ താപനില ഡിഗ്രി സെൽഷ്യസിൽ ഇപ്രകാരമാണ്: ഇബ്രി 30, 17, റുസ്താഖ് 29, 18, സുഹാർ 31, 22, ഖസബ് 25, 20.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.