ഈന്തപ്പഴം കഴിക്കുന്നതിനു മുൻപ് നന്നായി കഴുകണമെന്നു എസ്എഫ്ഡിഎ
റിയാദ് ∙ ഈന്തപ്പഴം കഴിക്കുന്നതിനു മുൻപ് വെള്ളം ഉപയോഗിച്ച് നന്നായി കഴുകാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) നിർദ്ദേശിച്ചു. കൂടാതെ, മലിനജലം ഉപയോഗിച്ച് ഒന്നിലധികം തവണ കഴുകുന്നതിനെതിരെ മുന്നറിയിപ്പും നൽകി. ഈന്തപ്പഴം സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം ഫ്രീസറിൽ സൂക്ഷിക്കലാണ്. ഫ്രിഡ്ജിൽ വച്ചാൽ മൂന്നു മാസം വരെ സുരക്ഷിതമായിരിക്കും. സാധ്യമായ ഏറ്റവും കുറഞ്ഞ താപനിലയിൽ ഈന്തപ്പഴം ഫ്രീസ് ചെയ്യുന്നതാണ് നല്ലതെന്നും നിർദേശിച്ചു.
ഈന്തപ്പഴം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് ഉണക്കൽ. സംരക്ഷണ കാലയളവ് ഒരു വർഷം വരെ നീണ്ടുനിൽക്കും. ഉണങ്ങുന്നത് ഈർപ്പം കുറയ്ക്കുന്നു. ഇത് ബാക്ടീരിയയുടെ വളർച്ചയെ തടയുന്നു. ഈന്തപ്പഴത്തിൽ പഞ്ചസാര, സുക്രോസ്, ഗ്ലൂക്കോസ്, ഫ്രക്ടോസ്, അന്നജം, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സൾഫർ, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷക സമൃദ്ധമായ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.