• Home
  • News
  • നികുതി ഇളവ് നേടാനുള്ള ഓട്ടത്തിലാണോ ? ഇനി ചെയ്യേണ്ട കാര്യങ്ങൾ അറിയാം

നികുതി ഇളവ് നേടാനുള്ള ഓട്ടത്തിലാണോ ? ഇനി ചെയ്യേണ്ട കാര്യങ്ങൾ അറിയാം

കഴിഞ്ഞ ഏപ്രിൽ മുതൽ ടാക്സ് പ്ലാനിങ് നടത്തുന്നവരും ഇല്ലാത്തവരും ഉണ്ടാകാം. എന്നാൽ, അവരെല്ലാവരും ഇനി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഓരോരുത്തരും മൊത്തം വരുമാനം ഒന്നുകൂടി കൃത്യമായി കണക്കാക്കുക. അർഹമായ ഇളവുകൾ കിഴിച്ചശേഷം നികുതി ബാധകമായ വരുമാനം എത്ര വരും എന്നു കണക്കുകൂട്ടണം. ലഭ്യമായ ഇളവുകളിൽ ഇനിയും ഉപയോഗിക്കാവുന്നവ കണ്ടെത്തി അതുറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. അതുവഴി പരമാവധി നികുതിബാധ്യത കുറയ്ക്കാം.

അറിയാം സ്ലാബും നിരക്കും

അവിടെ ആദ്യം അറിയേണ്ടതു നിങ്ങൾക്കു ബാധകമായ നികുതി സ്ലാബും അതിലെ നിരക്കുകളും ആണ്. ഈ വർഷം നിലവിൽ പഴയതെന്നും പുതിയതെന്നും രണ്ടു സ്ലാബുകളുണ്ട്. അതിൽ രണ്ടിലും വിവിധ പ്രായക്കാർക്കുള്ള നിരക്കുകൾ പട്ടികയിൽ കാണുക.

വിദ്യാഭ്യാസ സെസും സർചാർജും

എല്ലാ സ്ലാബിൽ പെട്ടവരും ബാധകമായ ആദായ നികുതിക്കുമേൽ 4% വിദ്യാഭ്യാസ സെസ് കൂടിനൽകണം. 50 ലക്ഷത്തിനു മേൽ വരുമാനമുള്ളവർ 10 ശതമാനവും ഒരു കോടിക്കുമേൽ വരുമാനമുള്ളവർ 15 ശതമാനവും സർചാർജ് നൽകണം. സ്ലാബ് നിരക്കിലുള്ള നികുതിത്തുകയുടെ നിശ്ചിത ശതമാനം സെസും സർചാർജും കണക്കാക്കി അതടക്കം വേണം മൊത്തം നികുതിബാധ്യത നിശ്ചയിക്കാൻ. അതായത്, താഴെ പറഞ്ഞിരിക്കുന്നതിൽ നിങ്ങൾക്ക് ബാധകമായ സ്ലാബ് നിരക്കു പ്രകാരം ഉള്ള നികുതിയും അതിൻ‍മേൽ  നൽകേണ്ട സെസും സർചാർജും അടക്കം വേണം നികുതി കണക്കാക്കാൻ. ഇല്ലെങ്കിൽ മൊത്തം കണക്കുകൂട്ടലും തെറ്റും. റിട്ടേൺ നൽകുമ്പോൾ വലിയ തുക അധികം അടയ്ക്കേണ്ടി വരാം.

5 ലക്ഷം വരെ നികുതി അടയ്ക്കേണ്ട

ഈ വർഷം അഞ്ചു ലക്ഷം രൂപയിൽ കുറവാണു നിങ്ങളുടെ നികുതിബാധക വരുമാനമെങ്കിൽ നിങ്ങൾ നികുതി അടയ്ക്കാൻ ബാധ്യസ്ഥനല്ല. കാരണം, 12,500 രൂപ റിബേറ്റിന് അർഹതയുണ്ട്. പഴയതും പുതിയതുമായ സ്ലാബിൽ ഈ റിബേറ്റ് ലഭ്യമാണ്.

വേണം റിട്ടേൺ– ആദായനികുതിയില്ല എന്നു കരുതി ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാതിരിക്കരുത്. 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരെല്ലാം റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All