• Home
  • News
  • സൗദിയിൽ ചൂട് തുടങ്ങി; അൽ ഹസ്സയിൽ 49 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി
saudi arabia

സൗദിയിൽ ചൂട് തുടങ്ങി; അൽ ഹസ്സയിൽ 49 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി

അൽ ഹസ്സ: അൽപം വൈകിയാണെങ്കിലും സൗദിയിൽ ചൂട് വർധിച്ചു തുടങ്ങി. ഏറ്റവും ചൂട് കൂടിയ 14 നഗരങ്ങളിൽ അൽ ഹസ്സയാണ് മുന്നിൽ. 49 ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ച ഇവിടുത്തെ താപനില. തൊട്ട് പിന്നിൽ ഹഫർ ബാത്തിൻ ആണ്. 48 ഡിഗ്രി. ജനറൽ അതോറിറ്റി ഫോർ മെറ്ററോളജി ആന്റ് എൻവിറോൺമെന്റൽ പ്രൊട്ടക്ഷൻ പുറത്തിയ ശനിയാഴ്ചയിലെ കണക്ക് പ്രകാരം മറ്റു നഗരങ്ങളിലെ താപനില യഥാക്രമം ദമാം, റിയാദ് എന്നിവിടങ്ങളിൽ 45 ഉം മക്ക, ബുറൈദ എന്നിവിടങ്ങളിൽ 44 ഉം ആണ്. മദീന, ഖുൻഫുദ 42, അറാർ, യാമ്പു 40, ജിദ്ദ, ബീഷ, ഹായിൽ, സകാക എന്നിവിടങ്ങളിൽ 39 എന്നിങ്ങനെയുമാണ് ഉയർന്ന താപനില. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവിശ്യയിൽ ചൂട് കൂടുതലുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇത് സെൻട്രൽ പ്രവിശ്യയുടെ കിഴക്ക് ഭാഗത്തേക്കും വ്യാപിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്ത് തെക്കുഭാഗത്ത് ശക്തമായ പൊടിക്കാറ്റിനും ദൃശ്യം മങ്ങുന്നതിനും ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നതും സൂര്യപ്രകാശം നേരിട്ട് എൽക്കുന്നതിനും എതിരെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.