• Home
  • News
  • ഖത്തർ പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്ന് റഷ്യൻ പ്രസിഡന്റ്
qatar

ഖത്തർ പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്ന് റഷ്യൻ പ്രസിഡന്റ്

ദുഷാൻബെ: ഖത്തർ പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അഭിപ്രായപ്പെട്ടു. താജിക്കിസ്ഥാനിൽ നടന്ന ഏഷ്യൻ കോൺഫറൻസ് ഓൺ ഇന്ററാക്‌ഷൻ-കോൺഫിഡൻസ് ബിൽഡിങ് മെഷേഴ്‌സിന്റെ (സിഐസിഎ) 5-ാമത് ഉച്ചകോടിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പുടിൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താജിക്കിസ്ഥാനിലെ ദുഷാൻബെയിലാണ് ദ്വിദിന ഉച്ചകോടി നടന്നത്. അമീറിന്റെ അധ്യക്ഷതയിലാണ് ഖത്തർ സംഘം ഉച്ചകോടിയിൽ പങ്കെടുത്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച നടത്തി. മാനുഷിക, സാംസ്കാരിക, സൈനിക, സാങ്കേതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും കൂടാതെ രാജ്യങ്ങളുടെ ബന്ധം നിക്ഷേപ മേഖലകളിൽ വലിയ പുരോഗതി കൈവരിക്കുന്നതായും ഇരുവരും അഭിപ്രായപ്പെട്ടു. നിലവിലെ പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി. പ്രധാനമായും പലസ്തീൻ, സിറിയ, ലിബിയ, യെമൻ, സുഡാൻ എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ,ഗൾഫിലെ സ്ഥിതിഗതികൾ എന്നിവ സംബന്ധിച്ച് ചർച്ച നടത്തി. എല്ലാ പ്രശ്‍നങ്ങളും ചർച്ചയിലുടെയൂം നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കേണ്ടതണെന്നും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ പരമമായ താൽപ്പര്യത്തിന് മുൻഗണന നൽകണമെന്നും ഇരുവരും വ്യക്തമാക്കി.