• Home
  • News
  • കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്; കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു
kannur central jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്; കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡിനിടെ കഞ്ചാവും മദ്യകുപ്പികളും ആയുധങ്ങളും മൊബൈലും പിടിച്ചെടുത്തു. ജയിലില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു മിന്നല്‍ റെയ്ഡ് തുടങ്ങിയത്. കഞ്ചാവും മൊബൈല്‍ ഫോണുകളും മദ്യ കുപ്പികളും ആയുധങ്ങളും റെയ്ഡിനിടയില്‍ പിടിച്ചെടുത്തു. സാധനങ്ങള്‍ ചിട്ടപ്പെടുത്തിയതിനു ശേഷം ഋഷിരാജ് സിംഗ് ഇതിന്റെ കണക്കുകള്‍ പുറത്തു വിടും. ജയിലില്‍ അനധികൃതമായി ചില കാര്യങ്ങള്‍ നടക്കുന്നു എന്ന വിവരം നേരത്തെ തന്നെ ഋഷിരാജ് സിംഗിന് ലഭിച്ചിരുന്നു. കൂടാതെ രണ്ട് പരാതികളും അദ്ദേഹത്തിനു മുന്നില്‍ വന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ആയിരുന്നു മിന്നല്‍ പരിശോധന.