• Home
  • News
  • ഖത്തർ അമീറിന്റെ വാഹനത്തിന്റെ സാരഥിയായി പാക് പ്രധാനമന്ത്രി
qatar emir

ഖത്തർ അമീറിന്റെ വാഹനത്തിന്റെ സാരഥിയായി പാക് പ്രധാനമന്ത്രി

ദോഹ: ദ്വിദിന സന്ദർശനത്തിനായി ഇസ്ലാമാബാദിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിക്ക് ഉജ്ജ്വല സ്വീകരണം നൽകി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഖത്തർ അമീറിനൊപ്പം വാഹനത്തിന്റെ മുൻസീറ്റിൽ സാരഥിയായി ഇമ്രാൻ ഖാൻ എത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഷെയർ ചെയ്യപെട്ടുകൊണ്ടിരിക്കുകയാണ്. ദോഹ ആസ്ഥാനമായ പ്രാദേശിക പത്രവും വീഡിയോ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.