• Home
  • News
  • ഉപരോധ രാഷ്ട്രങ്ങളുടെ ചില നിലപാടുകൾ ഗൾഫ് പ്രതിസന്ധി പരിഹാരം വൈകിപ്പിച്ചു
qatar

ഉപരോധ രാഷ്ട്രങ്ങളുടെ ചില നിലപാടുകൾ ഗൾഫ് പ്രതിസന്ധി പരിഹാരം വൈകിപ്പിച്ചു

ദോഹ: ഉപരോധ രാഷ്ട്രങ്ങളുടെ ചില നിലപാടുകൾ ഗൾഫ് പ്രതിസന്ധി വൈകിപ്പിക്കാൻ കാരണമായെന്ന് തുർക്കിയിലെ ഖത്തർ സ്ഥാനപതി മുബാറക് അൽ ഷാഫി അഭിപ്രായപ്പെട്ടു. ദോഹ ആസ്ഥാനമായ പ്രാദേശിക പത്രതിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തരത്തിലും പ്രതിസന്ധി പരിഹരിക്കുന്നതെന്ന ഉപരോധ രഷ്ട്രങ്ങളുടെ പിടിവാശി മേഖലയുടെ തന്നെ പൂർണമായ അസംതൃപ്തിക്ക് കാരണമായി. ഖത്തർ കൂടുതൽ ജനാധിപത്യ രീതിയിലേക്ക് മാറുമ്പോൾ അതിനെതിരിൽ കൂടുതൽ ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കാനാണ് അയൽ രാഷ്ട്രങ്ങൾ ശ്രമിച്ചത്. എന്നാൽ ഖത്തർ ഇപ്പോൾ ഉപരോധത്തിന് പുറകെ ഇല്ലെന്നും ഉപരോധമാണ് ഇപ്പോൾ പരിഹാരത്തിനായി ഖത്തറിന് പിറകെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.