• Home
  • News
  • പ്രതിസന്ധി അനുഭവിക്കുന്ന പാകിസ്താന് ഖത്തർ അമീറിന്റെ മൂന്നു ബില്യൺ ഡോളർ
qatar pakistan

പ്രതിസന്ധി അനുഭവിക്കുന്ന പാകിസ്താന് ഖത്തർ അമീറിന്റെ മൂന്നു ബില്യൺ ഡോളർ

ദോഹ: പ്രതിസന്ധി അനുഭവിക്കുന്ന പാകിസ്ഥാൻ സമ്പത് ഘടനയ്ക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മൂന്ന് ബില്യൺ ഡോളറിന്റെ ധന സഹായം. ഇസ്ലാമബാദിൽ അമീർ നടത്തിയ ഹ്രസ്വ സന്ദർശനത്തിന്റെ ഭാഗമായാണ് ഖത്തർ അമീർ ധന സഹായം പ്രഖ്യാപിച്ചത്. അമീരി ദീവാനിയെ ഉദ്ധരിച്ചു ഖത്തർ വാർത്ത ഏജൻസിയാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. പ്രധാനമായും ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ വിവിധ സാമ്പത്തിക പദ്ധതികൾക്ക് സഹായകരം എന്ന നിലയിലാണ് അമീർ വൻ തുക ധന സഹായം പ്രഖ്യാപിച്ചത്