കാർ ഇടിച്ച് പ്രവാസി മലയാളി മരിച്ചു
ദോഹ/കൊല്ലം ∙ ഖത്തറിൽ കാർ ഇടിച്ചു മലയാളിയായ കാൽനട യാത്രക്കാരൻ മരിച്ചതായി വിവരം. കൊല്ലം ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബി.അനൂപ് (36) ആണു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തു നിന്നു ഫ്ലാറ്റിലേക്കു നടന്നു പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചതായാണു വിവരം. 4 വർഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം ഖത്തർ അൽ ഖോർ ആശുപത്രി മോർച്ചറിയിൽ. ഒരു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ: ലക്ഷ്മി. മകൻ:കൃതീഷ്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.