പ്രവാസി മലയാളിയ്ക്ക് നറുക്കെടുപ്പിൽ 4.48 കോടി രൂപ, ഭാഗ്യം തുണച്ചത് ഓൺലൈൻ പർച്ചേസ്!
അബുദാബി/റിയാദ്∙ ഷോപ്പ് ആൻഡ് വിൻ പോർട്ടലായ ഐഡിയൽസിന്റെ നറുക്കെടുപ്പിൽ 20 ലക്ഷം ദിർഹം (4.48 കോടി രൂപ) സൗദി മലയാളിക്ക്.
ജുബൈലിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന റിനു രാജ് ആണ് ഭാഗ്യവാൻ. 50 ദിർഹത്തിന് ഓൺലൈനിലൂടെ സാധനം വാങ്ങിയപ്പോഴാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. നഴ്സായ ഭാര്യയും ഒരു മകനുമൊപ്പം സൗദിയിലാണ് താമസം.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.