അനധികൃത ഭക്ഷണ നിർമാണം, നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത് : അനധികൃതമായി വാണിജ്യാടിസ്ഥാനത്തിൽ ഭക്ഷണം പാചകം ചെയ്തിരുന്ന വീട് മസ്കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി നടപടിയെടുത്തു. മത്ര വിലായത്തിലാണ് സംഭവം. മുനിസിപ്പാലിറ്റിയുടെ ലൈസൻസ് നേടാതെ റസ്റ്റാറന്റുകൾക്കും കഫേകൾക്കും വാണിജ്യാടിസ്ഥാനത്തിലായിരുന്നു ഭക്ഷണം തയാറാക്കിയിരുന്നത്. പ്രവാസി തൊഴിലാളികൾക്ക് അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.