എം.ടി.സി.എല്‍ ടി20 ബോംബെ ബ്ലൂസ് ജേതാക്കൾ
മസ്കത്ത്: ഒമാനിലെ പ്രമുഖ ടെന്നിസ്ബാള്‍ ക്രിക്കറ്റ് ഓര്‍ഗനൈസേഷനായ എം.ടി.സി എലിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത് ടി20 ലീഗ് ടൂർണമെന്റിൽ ബോംബേ ബ്ലൂസ് ജേതാക്കളായി. അമിറാത്ത് ഒമാന്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കലാശക്കളിയിൽ എം.ഐ. എസ് ഫൈറ്റേഴ്സിനെ ആറ് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എം.ഐ.എസ് ഫൈറ്റേഴ്സ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 158 റണ്‍സ് എടുത്തു. ഷക്കീല്‍ മുഹമ്മദ് (36), ഫയാസ് ഖാന് (29), ഇസ്തിയാക് ഹുസൈന് (21) എന്നിവര്‍ ബാറ്റിങ് മികവാണ് പൊരുതാവുന്ന സ്കോർ എം.ഐ.എസിന് നേടാനായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബോംബെ ബ്ലൂസ് ജിതേന്ദ്ര കുമാറിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ (55) 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കാണുകയായിരുന്നു. മൂന്നു വിക്കറ്റ് സ്വന്തമാക്കുകയും പുറത്താകാതെ 55 റണ്‍ നേടുകയും ചെയ്ത ജിതേന്ദ്ര കുമാറാണ് കളിയിലെ താരം. മാഷ് ഈഗിള്‍സിന്റെ റിസ്വാന് അബ്ബാസ് ടൂര്‍ണമെന്റിന്റെ താരവും ബെസ്റ്റ് ബാറ്ററുമായി തിരഞ്ഞെടുത്തു. ബോംബെ ബ്ലൂസിനായി വസീം അസ്മത്ത് മൂന്ന് വിക്കറ്റും ജിതേന്ദ്ര കുമാര്‍ മൂന്ന് വിക്കറ്റും നേടി. വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും മുഹമ്മദ് അല്‍ ആമരി (ഡയറക്ടര്‍ ജനറല്‍ ഓഫ് സ്പോര്‍ട്സ് ആക്ടിവിറ്റീസ്, മിനിസ്ട്രി ഓഫ് കള്‍ച്ചര്‍, സ്പോര്‍ട്സ് ആൻഡ് യൂത്ത്) സമ്മാനിച്ചു.
.ടി.സി.എല്‍ സംഘാടക സമിതി ഒരുക്കിയ ചിത്രരചന മത്സരവും ഗെയിം ഷോകളും സ്റ്റേഡിയത്തിലെത്തിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശം പകരുന്നതായി. വരും ദിവസങ്ങളില്‍ മികച്ച രീതിയിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ ശഹീര്‍ അഹമ്മദ്, മുഹമ്മദ് റാഫി, അനുരാജ് രാജന്, ലിജു മാത്യു എന്നിവര്‍ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.