• Home
  • News
  • ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ
india nirmala sitharaman budget

ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി. ഒ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞു തു​ട​ങ്ങി​യ ധ​ന​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​തി​യ ഇ​ന്ത്യ എ​ന്ന പ്ര​യോ​ഗം ആ​വ​ർ​ത്തി​ച്ചാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ലേ​ക്കു ക​ട​ന്ന​ത്. ഇ​ന്ദി​രാ​ഗാ​ന്ധി​ക്കു​ശേ​ഷം കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​ണു നി​ർ​മ​ല സീ​താ​രാ​മ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​ക്ക് ധ​ന​വ​കു​പ്പി​ന്‍റെ​യും ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ചി​ത്രം വ്യ​ക്ത​മാ​ക്കി സാ​ന്പ​ത്തി​ക സ​ർ​വേ വ്യാ​ഴാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ആ​രോ​ഗ്യം, കൃ​ഷി, വ്യ​വ​സാ​യം, പ്ര​തി​രോ​ധം, നൈ​പു​ണ്യ വി​ക​സ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ശു​ചി​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കു ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണു ധ​ന​മ​ന്ത്രി നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. മു​ൻ ധാ​ന​മ​ന്ത്രി​മാ​രെ​പ്പോ​ലെ ബ്രീ​ഫ്കേ​സു​മാ​യ​ല്ല ഇ​ക്കു​റി മ​ന്ത്രി ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ എ​ത്തി​യ​ത്. പ​ക​രം ചു​വ​ന്ന നാ​ലു മ​ട​ക്കു​ള്ള ബാ​ഗി​ലാ​ണു മ​ന്ത്രി ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഫ​യ​ലു​ക​ൾ സൂ​ക്ഷി​ച്ച​ത്. ഇ​ന്ത്യ​ൻ പാ​ര​ന്പ​ര്യ​ത്തോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്ന​തി​നാ​യാ​ണ് ബ്രീ​ഫ്കേ​സ് ഉ​പേ​ക്ഷി​ച്ച് പ​ക​രം പ​ര​ന്പ​രാ​ഗ​ത​മാ​യ ബ​ഹി ഖാ​ട്ട​യി​ലേ​ക്കു മാ​റി​യ​തെ​ന്ന് മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കൃ​ഷ്ണ​മൂ​ർ​ത്തി സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. പ​ടി​ഞ്ഞാ​റ​ൻ ചി​ന്ത​ക​ളി​ൽ​നി​ന്നു​കൂ​ടി​യു​ള്ള മോ​ച​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.