• Home
  • News
  • മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ വാ​​​ഹ​​​ൻ സാ​​​ര​​​ഥി; ലൈ​​​സ​
kerala news

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ വാ​​​ഹ​​​ൻ സാ​​​ര​​​ഥി; ലൈ​​​സ​​​ൻ​​​സ് വി​​​ത​​​ര​​​ണം അ​​​വ​​​താ​​​ള​​​ത്തി​​​ൽ

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഏ​​​കീ​​​കൃ​​​ത സോ​​​ഫ്റ്റ്‌​​‌വേ​​​ർ സം​​​വി​​​ധാ​​​നം വാ​​​ഹ​​​ൻ സാ​​​ര​​​ഥി നി​​​ല​​​വി​​​ൽ വ​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ലൈ​​​സ​​​ൻ​​​സ് വി​​​ത​​​ര​​​ണം അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​യി. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ലെ എ​​​ല്ലാ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ഓ​​​ണ്‍​ലൈ​​​ൻ ആ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ‘വാ​​​ഹ​​​ൻ സാ​​​ര​​​ഥി’​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ലൈ​​​സ​​​ൻ​​​സും അ​​​ത​​​ത് ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പ്രി​​​ന്‍റ് ചെ​​​യ്യു​​​ന്ന സം​​​വി​​​ധാ​​​ന​​​വും നി​​​ല​​​വി​​​ൽ വ​​​ന്നു. എ​​​ന്നാ​​​ൽ പ്രി​​​ന്‍റ് ചെ​​​യ്യു​​​ന്ന മെ​​​ഷീ​​​നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കാ​​​താ​​​യ​​​തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ലൈ​​​സ​​​ൻ​​​സ് വി​​​ത​​​ര​​​ണം താ​​​ളം തെ​​​റ്റി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ 79 ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ലൈ​​​സ​​​ൻ​​​സു​​​ക​​​ളാ​​​ണ് ഉ​​​ട​​​മ​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നാ​​​കാ​​​തെ കെ​​​ട്ടി​​​കി​​​ട​​​ക്കു​​​ന്ന​​​ത്. വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​നും സു​​​താ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യി ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് വാ​​​ഹ​​​ൻ സാ​​​ര​​​ഥി സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഓ​​​ഫീ​​​സ് ക​​​യ​​​റി​​​യി​​​റ​​​ങ്ങാ​​​തെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​ക​​​ൾ അ​​​ന്നു​​​മു​​​ത​​​ലേ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും തു​​​ട​​​ർ​​​ന്ന് മാ​​​ർ​​​ച്ച് മാ​​​സ​​​ത്തോ​​​ടെ സ​​​ബ് ആ​​​ർടി ഓ​​​ഫീ​​​സു​​​ക​​​ളും വാ​​​ഹ​​​ൻ സാ​​​ര​​​ഥി​​​യു​​​ടെ കീ​​​ഴി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു. ചി​​​പ്പ് പ​​​തി​​​ച്ച പു​​​തി​​​യ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ അ​​​ത​​​ത് ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ൾ വ​​​ഴി തു​​​ട​​​ങ്ങി​​​യ​​​ത് ഇ​​​തോ​​​ടെ​​​യാ​​​ണ്. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​രി​​​ഭാ​​​ഗം ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഇ​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടി​​​ല്ല.

നി​​​ല​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​നു​​​ള്ള സംവിധാന​​​മു​​​ള്ള​​​ത്. മ​​​റ്റെ​​​ല്ലാ ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും​​​നി​​​ന്ന് ഇ​​​വി​​​ടേ​​​ക്ക് ദി​​​വ​​​സേ​​​ന എ​​​ത്തു​​​ന്ന​​​ത് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ്. ഇ​​​തോ​​​ടെ​​​യാ​​​ണ് ലൈ​​​സ​​​ൻ​​​സ് വി​​​ത​​​ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യും അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​യ​​​ത്. ത​​​ക്കസ​​​മ​​​യ​​​ത്ത് ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​രും ആ​​​ർ​​​ടി ഓ​​​ഫീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​കു​​​ന്ന ത​​​ർ​​​ക്കം നി​​​ത്യ​​​സം​​​ഭ​​​വ​​​മാ​​​ണ്. ഓ​​​രോ ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും 3,500 മു​​​ത​​​ൽ 5,000 വ​​​രെ ലൈ​​​സ​​​ൻ​​​സ് അ​​​പേ​​​ക്ഷ​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ പാ​​​സാ​​​യി എ​​​ന്ന രേ​​​ഖ ലൈ​​​സ​​​ൻ​​​സാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​രോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നേ​​​ര​​​ത്തെ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ പാ​​​സാ​​​യി ഏ​​​ഴ് പ്ര​​​വൃ​​​ത്തിദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​മാ​​​തോ​​​ടെ ഇ​​​പ്പോ​​​ൾ ആ​​​റു​​​ മാ​​​സ​​​മാ​​​യി​​​ട്ടും ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.

Entertainment

Business