• Home
  • News
  • അറബ് രാഷ്ട്രങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചത് ഒമാനിലെന്ന് റിപ്പോർട്ട്
oman arab country

അറബ് രാഷ്ട്രങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചത് ഒമാനിലെന്ന് റിപ്പോർട്ട്

മസ്കറ്റ്: അറബ് രാഷ്ട്രങ്ങളിൽ കഴിഞ്ഞ വര്‍ഷം കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചത് ഒമാനിലെന്ന് റിപ്പോർട്ട്. 19.6 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഒമാനിൽ ലഭിച്ചത്. അറബ് ഇൻവെസ്റ്റ്മെൻറ് ആൻറ് എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ ഇൻവെസ്റ്റ്മെൻറ് അട്രാക്ടീവ്നെസ് സൂചിക പ്രകാരം 19.6 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഒമാനിൽ ലഭിച്ചത്. സൗദി അറബ്യേയാണ് രണ്ടാം സ്ഥാനത്ത്. 15.5 ശതകോടി ഡോളറാണ് ഇവിടെ ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള യു.എ.ഇക്ക് ലഭിച്ചത് 14.1 ശതകോടി ഡോളറാണ്. 44 കമ്പനികളിലെ 57 പദ്ധതികളിലായാണ് ഒമാനിൽ വിദേശ നിക്ഷേപം ലഭിച്ചത്. ഈ പദ്ധതികളിലൂടെ 10,897 തൊഴിലവസരങ്ങളും ഉണ്ടായി. കഴിഞ്ഞ വർഷം ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങൾക്ക് 635 വിദേശ പദ്ധതികളാണ് ലഭിച്ചത്. 51.6 ശതകോടി ഡോളറിന്റെ മൂല്ല്യമാണ് ഈ നിക്ഷേപങ്ങൾക്കുള്ളത്. മൊത്തം അറുപതിനായിരം തൊഴിലവസരങ്ങളാണ് ഇവയിൽ സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോർട്ട് പറയുന്നു.