• Home
  • News
  • മദീനയില്‍ മലയാളി ഹാജിമാര്‍ നിറയുന്നു; തൊള്ളായിരത്തോളം ഹാജിമാര്‍ ഇന്നെത്തി
saudi hajj

മദീനയില്‍ മലയാളി ഹാജിമാര്‍ നിറയുന്നു; തൊള്ളായിരത്തോളം ഹാജിമാര്‍ ഇന്നെത്തി

റിയാദ്: സൗദി ഹജ്ജ് കര്‍മങ്ങള്‍ക്കായി മദീനയിലേക്ക് മലയാളി ഹാജിമാരുടെ വരവ് തുടരുന്നു. തൊള്ളായിരത്തോളം ഹാജിമാരാണ് ഇന്നെത്തിയത്. ഇന്നലെയെത്തിയ ഹാജിമാര്‍ മദീന പള്ളിയില്‍ സന്ദര്‍ശനം നടത്തി. അറുന്നൂറ് ഹാജിമാരാണ് ഇന്നലെയെത്തി മദീന പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്. ഇന്നെത്തിയത് തൊള്ളായിരത്തോളം പേര്‍‌. മദീന സന്ദര്‍ശനമാണ് ആദ്യം. ഹാജിമാര്‍ക്കുള്ള മുഴുസമയ സേവനത്തിന് ഉദ്യോഗസ്ഥരും സജ്ജമാണ്. എട്ടു ദിനത്തിന് ശേഷം ഹാജിമാര്‍ ഹജ്ജിനായി മക്കയിലേക്ക് നീങ്ങും. ഓരോ ദിനവുമെത്തുന്ന ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണവുമായി സന്നദ്ധ സംഘടനകളുമുണ്ട്. ഇന്നെത്തിയ ഹാജിമാര്‍ നാളെ മുതല്‍ ചരിത്ര സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. ഓരോ സംഘത്തിനും എട്ടു ദിനമാണ് മദീനയില്‍ തങ്ങാന്‍ അവസരം.

Entertainment

Business