• Home
  • News
  • തീരുമാനം മാറ്റി എയർ ഇന്ത്യ; സംസം തീർത്ഥജലം വിമാനങ്ങളിൽ കൊണ്ടുപോകും
saudi arabia hajj

തീരുമാനം മാറ്റി എയർ ഇന്ത്യ; സംസം തീർത്ഥജലം വിമാനങ്ങളിൽ കൊണ്ടുപോകും

ജിദ്ദ: തീരുമാനം മാറ്റി എയർ ഇന്ത്യ, കൊച്ചിയിലേക്കും ഹൈദരാബാദ് വഴി മുംബൈയിലേക്കും സർവീസ് നടത്തുന്ന എഐ 964, എഐ 966 വിമാനങ്ങളിൽ സംസം തീർത്ഥജലം കൊണ്ടുപോകാനാകില്ലെന്ന എയർ ഇന്ത്യയുടെ തീരുമാനം മാറ്റി. ഇതിനു പകരം സൗജന്യ ബാഗേജ് കുറയ്ക്കാനാണു തീരുമാനമെന്നു ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിൽ പറഞ്ഞു. വലിയ വിമാനങ്ങൾ ഹജ് സർവീസിനായി പോയ സാഹചര്യത്തിൽ ചെറിയ വിമാനങ്ങളിൽ സംസം ബോട്ടിലുകൾ കൊണ്ടുപോകാനാകില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇക്കണോമിക് ക്ലാസുകളിൽ 40 കിലോ ബാഗേജിനൊപ്പവും ബിസിനസ് ക്ലാസുകളിൽ 45 കിലോ ബാഗേജിനൊപ്പവും അഞ്ച് ലിറ്റർ സംസം ജലവും കൊണ്ടുപോവാം.