• Home
  • News
  • പ്രോജെക്ട് വിസയിലെത്തുന്ന വിദേശികൾക്ക് താത്കാലിക പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍
kuwait

പ്രോജെക്ട് വിസയിലെത്തുന്ന വിദേശികൾക്ക് താത്കാലിക പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും

കുവൈത്ത് സിറ്റി: പ്രോജെക്ട് വിസയിലെത്തുന്ന വിദേശ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ താത്കാലിക പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. ആസൂത്രണ വകുപ്പ് മന്ത്രി മറിയം അല്‍ അഖീലാണ് പദ്ധതി നിര്‍ദേശിച്ചത്. തുടര്‍ന്ന് പദ്ധതി നടപ്പി ലാക്കുന്നതിനും രാജ്യത്തെ ആറ് ഗവെര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു ഓരോ പ്രോജെക്റ്റിനോടൊപ്പം തൊഴിലാളികളുടെ താത്കാലിക പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിക്കുമെന്നും മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി.

ഓരോ പ്രൊജക്റ്റിനോടൊപ്പവും പ്രീ ഫാബ്രിക്കേറ്റഡ് താത്കാലിക താമസ സൗകര്യമാണ് തൊഴിലാളികള്‍ക്കായി ഒരുക്കുക. നിര്‍മ്മാണ ചെലവ് കുറഞ്ഞതും പ്രോജെക്ട് പൂര്‍ത്തിയാകുന്നതോടെ പൊളിച്ചു മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാനാവുന്നതുമാണ്. കൂടാതെ, താത്കാലിക പാര്‍പ്പിട കേന്ദ്രങ്ങള്‍ പ്രോജെക്ടിന് സമീപം സജ്ജമാക്കുന്നതോടെ തൊഴിലാളികള്‍ക്ക് യാത്ര ഒഴിവാക്കുന്നതിനും ഗതാഗത കുരുക്കില്‍ പെടാതെ സമയത്ത് തൊഴില്‍ ആരംഭിക്കുന്നതിനും സൗകര്യമാകും. രാജ്യത്ത് നൂറു കണക്കിന് വലുതും ചെറുതുമായ പ്രോജെക്ടുകളാണുള്ളത്. ഈ പ്രോജക്ടുകളുടെ സമീപ പ്രദേശത്തു തന്നെ തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സൗകര്യവും ഒരുങ്ങുന്നതോടെ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിന് വലിയൊരു അളവ് പരിഹാരമാകുമെന്നും കണക്കാക്കുന്നു.