• Home
  • News
  • അറഫാ പ്രഭാഷണം ഇത്തവണ ആറു ഭാഷകളില്‍ ഹാജിമാര്‍ക്ക് കേള്‍ക്കാം
saudi arabia

അറഫാ പ്രഭാഷണം ഇത്തവണ ആറു ഭാഷകളില്‍ ഹാജിമാര്‍ക്ക് കേള്‍ക്കാം

ജിദ്ദ: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ പ്രഭാഷണം ഇത്തവണ ആറു ഭാഷകളില്‍ ഹാജിമാര്‍ക്ക് കേള്‍ക്കാൻ സാധിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ്‌ അറഫാ പ്രഭാഷണം വിവര്‍ത്തനം അരംഭിച്ചത്. ഇതിനായി അറഫയിലെ മസ്ജിദു നമിറക്ക് അടുത്ത് പ്രത്യേക നിലയം തന്നെയുണ്ട്. ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ അറഫയില്‍ ഒരുമിച്ചു കൂടും. ഇവിടെ പ്രവാചകന്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് സൗദി ഗ്രാന്റ് മുഫ്തിയാണ് പ്രഭാഷണം നടത്തുക. അറഫാ മൈതാനിയില്‍ ഉള്ള മസ്ജിദുല്‍ നമിറയില്‍ വെച്ചാണ് പ്രഭാഷണം നടക്കാറ്. അറബ് ഭാഷയില്‍‌‍ നടത്തുന്ന ഈ പ്രഭാഷണമാണ് ഇത്തവണ അഞ്ച് ഭാഷകളില്‍ തത്സമയം വിവര്‍ത്തനം ചെയ്യുക. ഇഗ്ലിഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍, തുര്‍കിഷ് ഭാഷകളില്‍ ലഭ്യമാവും. ഇതിനായി മസ്ജിദു മസ്ജിദു നമിറയോട് ചേര്‍ന്ന് അത്യാധുനിക സംവിധാനങ്ങളോടെയാണ് നിലയം. റേഡിയോ യില്‍ 88.3 എഫ്.എം വഴിയും അറഫാത്ത് സെര്‍മെന്‍ എന്ന ആപ് വഴിയും ഹാജി മാര്‍ക്ക് അറഫാ പ്രഭാഷണo കേള്‍കാം. ലഷങ്ങള്‍ പങ്കെടുക്കുന്ന അറഫയില്‍ കുടുതല്‍ പേരിലേക്ക് പ്രഭാഷണത്തിന്റെ പൊരുള്‍ തത്സമയം എത്തിക്കുകയാണ് ഇതു വഴി ഇരുഹറം കാര്യാലയം ലക്ഷ്യമിടുന്നത്.

Entertainment

Business