• Home
  • News
  • ഖത്തറിൽ താപനില ഉയരുന്നു; ഗ്യാസ് സിലണ്ടറുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ നിർദ്ദേശം
qatar

ഖത്തറിൽ താപനില ഉയരുന്നു; ഗ്യാസ് സിലണ്ടറുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ നിർദ്ദേശം

ദോഹ: ഖത്തറിൽ താപനില ഉയരുന്നതുമായി ബന്ധപെട്ടു പാചക വാതക സിലണ്ടറുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ പ്രാദേശിക പത്രം ആവശ്യപ്പെട്ടു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ കൊടും ചൂടിലും കടകൾക്ക് പുറത്തും മറ്റും വക്കുന്നത് അത് പൊട്ടിത്തെറിക്കാൻ ഇട വരുമെന്നും ഇത് ഭീമമായ നഷ്ടങ്ങളുണ്ടാക്കുമെന്നും പത്രം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ നിരവധി തവണ അറിയിപ്പുകൾ നൽകിയിരുന്നുവെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ഗ്യാസ് സിലിണ്ടറുകൾ കൊടും ചൂടിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് പുറത്ത് വയ്ക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും ഇത് മാറേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Entertainment

Business