• Home
  • News
  • ഇന്ത്യയിലേക്ക് ചികിത്സക്ക് പോകുന്ന പൗരന്മാർ നിബന്ധനകൾ പാലിക്കണമെന്ന് ഖത്തർ
qatar

ഇന്ത്യയിലേക്ക് ചികിത്സക്ക് പോകുന്ന പൗരന്മാർ നിബന്ധനകൾ പാലിക്കണമെന്ന് ഖത്തർ

ദോഹ: ഇന്ത്യയിലേക്ക് ചികിത്സക്ക് പോകുന്ന ഖത്തരി പൗരന്മാരോട് നിബന്ധനകൾ പാലിക്കണമെന്ന് ഖത്തർ വിദേശ കാര്യാ മന്ത്രാലയം. ചികിത്സയ്ക്കാവശ്യമായ രേഖകൾ നേരത്തെ തന്നെ അധികൃതരെ ബോധ്യപ്പെടുത്തി സാക്ഷ്യപത്രം നേടിയിരിക്കണം. ഇന്ത്യൻ എംബസി ദോഹ, ചികില്സിക്കാനുദ്ദേശിക്കുന്ന ആശുപത്രി അധികൃതരുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്ത്, ചികിത്സക്കായി ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക എന്നിവ അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹിയിലുള്ള ദോഹ കാര്യാലയത്തിന്റെ അനുമതിയോടെ മാത്രമേ ഖത്തർ പൗരന്മാർ ചികിത്സക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനാവൂ എന്ന് വിദേശ കാര്യാ മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യൻ വിസ ആവശ്യമാണെങ്കിൽ നീട്ടി നൽകാനുള്ള നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പ് ഇതിനാൽ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.