• Home
  • News
  • ഖത്തറിൽ ചൂട് കൂടുന്നു; പുറം തൊഴിലാളികളുടെ സമയക്രമം നിരീക്ഷിക്കാൻ കർശന പട്രോളിംഗ്
qatar

ഖത്തറിൽ ചൂട് കൂടുന്നു; പുറം തൊഴിലാളികളുടെ സമയക്രമം നിരീക്ഷിക്കാൻ കർശന പട്രോളിംഗ്

ദോഹ: ഖത്തറിൽ ചൂട് കൂടുന്നതുമായി ബന്ധപെട്ടു പുറം തൊഴിലാളികൾക്കുള്ള സമയ ക്രമം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അധികൃതർ കർശന പരിശോധനകൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. രാവിലെ പതിനൊന്നര മുതൽ വൈകീട്ട് മൂന്ന് വരെ പുറം തൊഴിലാളികൾക്ക് വിശ്രമ സമയമാണ്. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചാൽ തൊഴിലുടമക്ക് ഭീമമായ പിഴ ശിക്ഷ നൽകും. പത്ര വിതരണം, ഹോം ഡെലിവറി സംവിധാനങ്ങളും പുറം തൊഴിലാളികൾക്കുള്ള തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ പതിനഞ്ച് മുതൽ ആഗസ്റ്റ് മുപ്പത്തിയൊന്ന് വരെയാണ് സമയ നിയന്ത്രണം.

Entertainment

Business