ചൊവ്വാഴ്ച കുവൈത്തിൽ ഭാഗികചന്ദ്രഗ്രഹണം ദൃശ്യമാവും
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച കുവൈത്തിൽ ഭാഗികമായി ചന്ദ്രഗ്രഹണം ദൃശ്യമാവുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചു മണിക്കൂറും 34 മിനിറ്റും നീളുന്ന ഗ്രഹണം കുവൈത്തിൽ ഭാഗികമായിരിക്കും. രാത്രി 9.43ന് ആരംഭിച്ച് പുലർച്ച 3.17 വരെയാണ് ഗ്രഹണം ഉണ്ടാവുക. രാത്രി 12.30നാണ് പരമാവധി തോതിൽ ഗ്രഹണം ദൃശ്യമാവുക. സൂര്യപ്രകാശത്തിൽനിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്.