• Home
  • News
  • വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗ
kuwait

വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗം

കുവൈത്ത് സിറ്റി: കുവൈത്തിൽ വര്‍ധിച്ചു വരുന്ന അടിസ്ഥാന വര്‍ഗ തൊഴിലാളികളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കണമെന്നും പാര്‍ലമെന്റ് അംഗം സലേഹ് അശൂര്‍ ആവിശ്യം ഉന്നയിച്ചു. രാജ്യത്തിനു ആവശ്യമില്ലാത്ത വിദേശ തൊഴിലാളികളെ കുത്തി നിറക്കുന്ന സാഹചര്യം തുടരുകയാണ്.അയോഗ്യരും തൊഴില്‍ പരിചയവുമില്ലാത്ത അടിസ്ഥാന വര്‍ഗ തൊഴിലാളികളെ പിരിച്ചു വിടണം. പൊതു സേവന മേഖലക്ക് വലിയ തലവേദന സൃഷ്ട്ടിക്കുന്നതാണ് വര്‍ധിച്ച വിദേശ തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ അനുസരിച്ചു പ്രതിവര്‍ഷം 60,000 അടിസ്ഥാന വര്‍ഗ തൊഴിലാളികളെയാണ് ഈജിപ്തില്‍ നിന്നു മാത്രം റിക്രൂട്ട് ചെയ്യുന്നത്. ഈ അവസ്ഥ അപകടകരമാണെന്നും എം പി ചൂണ്ടിക്കാണിക്കുന്നു. പബ്ലിക് അതോറിറ്റി മാന്‍പവര്‍ വിഭാഗത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ അനുമതി പത്രം അനുവദിക്കുന്നതില്‍ വ്യാജ ഇടപാടിന് സഹായിക്കുന്നതായുള്ള പരാതി ബന്ധപ്പെട്ട വകുപ്പ് മന്ത്രി പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും എം പി മാര്‍ ആവശ്യപ്പെട്ടു. ഉടന്‍ പരിഹാരം കാണാത്ത പക്ഷം മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യുമെന്നും എം.പി.മാര്‍ മുന്നറിയിപ്പ് നല്‍കി.

Entertainment