• Home
  • News
  • ഗൂഗിൾ-ചൈനീസ് ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് അന്വേഷണത്തിനു ഡോണൾഡ് ട്രംപ്
google

ഗൂഗിൾ-ചൈനീസ് ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് അന്വേഷണത്തിനു ഡോണൾഡ് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗൂ​​​ഗി​​​ളി​​​ന്‍റെ ചൈ​​​നീ​​​സ് ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് കൂടുതൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അഭിപ്രായപ്പെട്ടു. ഗൂ​​​ഗി​​​ളി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ത്തി​​​ന് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ടെ​​​ക് മേ​​​ഖ​​​ല​​​യി​​​ൽ വ​​​ൻ മു​​​ത​​​ൽ​​​മു​​​ട​​​ക്കു​​​ള്ള ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ പീ​​​റ്റ​​​ർ തി​​​യ​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെന്നും ട്രം​​​പ് ട്വിറ്ററിൽ ട്വീ​​​റ്റ് ചെയ്തിരുന്നു. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​റ്റാ​​​രെ​​​ക്കാ​​​ളും അ​​​ധി​​​കം പ​​​രി​​​ജ്ഞാ​​​ന​​​മു​​​ള്ള​​​ ആളാണ് പീ​​​റ്റ​​​ർ തി​​​യ​​​ൽ. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഏ​​​താ​​​യാ​​​ലും ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കും. ഗൂ​​​ഗി​​​ളി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​യാ​​​യ ഫേ​​​സ്ബു​​​ക്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡി​​​ലു​​​ള്ള തി​​​യ​​​ൽ ട്രം​​​പി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​യാ​​​ളാ​​​ണ്. തി​​​യ​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു ഗൂ​​​ഗി​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു. ചൈ​​​നീ​​​സ് സൈ​​​ന്യ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ഗൂ​​​ഗി​​​ൾ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. സെർച്ച് നടത്തുമ്പോൾ കി​​​ട്ടു​​​ന്ന ഡേ​​​റ്റാ സെ​​​ൻ​​​സ​​​ർ ചെ​​​യ്യാ​​​നു​​​ള്ള ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2010ൽ ​​​ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് സ​​​ർ​​​ച്ച് എ​​​ൻ​​​ജി​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു. ചൈ​​​ന​​​യ്ക്കു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​ക സെ​​​ർ​​​ച്ച് എ​​​ൻ​​​ജി​​​ൻ ത​​​യാ​​​റാ​​​ക്കാ​​​നു​​​ള്ള ഗ​​​വേ​​​ഷണവും നടത്തിവരുന്നുണ്ട്. എ​​​ന്നാ​​​ൽ ഇ​​​ത് വി​​​ന്യ​​​സി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ല്ല. ത​​​നി​​​ക്കും ത​​​ന്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്കും എ​​​തി​​​രേ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടു കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തെ പ​​​ല​​​വ​​​ട്ടം ട്രം​​​പ് ഗൂ​​​ഗി​​​ളി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

പെ​​​ന്‍റ​​​ഗ​​​ണി​​​ന്‍റെ കോ​​​ൺ​​​ട്രാ​​​ക്ടി​​​നു വേ​​​ണ്ടി​​​യു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​ടു​​ത്ത​​യി​​ടെ​​യും ട്രം​​പ് ഗൂ​​​ഗി​​​ളി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ഗൂ​​​ഗി​​​ൾ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സു​​​ന്ദ​​​ർ പി​​​ച്ചെ​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പി​​​ന്നീ​​​ട് വി​​​മ​​​ർ​​​ശ​​​നം അ​​​ല്പം മ​​​യ​​​പ്പെ​​​ടു​​​ത്തി. ഗൂ​​​ഗി​​​ളി​​​ന് ചൈ​​​ന​​​യി​​​ൽ പ​​​രി​​​മി​​​ത ബി​​​സി​​​ന​​​സേ ഉ​​​ള്ളൂ. എ​​​ന്നാ​​​ൽ അ​​​വ​​​രു​​​ടെ ഒ​​​രു ശാ​​​സ്ത്ര​​​ജ്ഞ​​​ൻ പ​​​ങ്കെ​​​ടു​​​ത്ത ഗ​​​വേ​​​ഷ​​​ണ പ​​​രി​​​പാ​​​ടി ഏ​​​റെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ട​​​യാ​​​ക്കി. സൈ​​​നി​​​ക, സി​​​വി​​​ലി​​​യ​​​ൻ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ണ പ​​​രി​​​പാ​​​ടി​​​യാ​​​ണി​​​തെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.

Business