• Home
  • News
  • ഖത്തറിൽ വലിയ പെരുന്നാൾ ഒരുക്കങ്ങൾക്ക് തുടക്കമായി
qatar

ഖത്തറിൽ വലിയ പെരുന്നാൾ ഒരുക്കങ്ങൾക്ക് തുടക്കമായി

ദോഹ: ഖത്തറിൽ വലിയ പെരുന്നാൾ ഒരുക്കങ്ങൾക്ക് തുടക്കമായതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. ഇതിന്റെ ഭാഗമായി ബലി മൃഗങ്ങൾ വലിയ അളവിൽ ഖത്തറിലെ വിവിധ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം മുതൽ എത്തിച്ചേർന്നു തുടങ്ങി. ഇറാൻ, ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നും ഖത്തറിലെ പ്രാദേശിക ഫാമുകളിൽ നിന്നും ബലി മൃഗങ്ങൾ വിവിധ മാർക്കറ്റുകളിൽ എത്തിച്ചേരുന്നുണ്ട്. വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കച്ചവടങ്ങൾക്കായി രാജ്യത്തെ സൂപ്പർ മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വസ്ത്ര ശാലകൾ എന്നിവയും ഒരുങ്ങി കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കച്ചവട കേന്ദ്രങ്ങൾ അവധി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

Entertainment

Business