• Home
  • News
  • സംസ്ഥാനത്ത് കനത്ത മഴ; കാ​ണാ​താ​യ ഏ​ഴു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്
kerala

സംസ്ഥാനത്ത് കനത്ത മഴ; കാ​ണാ​താ​യ ഏ​ഴു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ഹെ​ലി​കോ​പ്റ്റ​ർ​ ഉ​ട​നെ​ത്തും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, വി​ഴി​ഞ്ഞ​ത്തു നി​ന്നും കൊ​ല്ലം നീ​ണ്ട​ക​ര​യി​ൽ നി​ന്നും കാ​ണാ​താ​യ ഏ​ഴു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ന്നു, തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന് ഹെ​ലി​കോ​പ്റ്റ​ർ ഉ​ട​നെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. നി​ല​വി​ൽ ര​ണ്ട് ക​പ്പ​ലു​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് കോ​സ്റ്റ്ഗാ​ർ‌​ഡ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വി​ഴി​ഞ്ഞ​ത്തു നി​ന്ന് നാ​ല് പേ​രെ​യും വെ​ള്ളി​യാ​ഴ്ച നീ​ണ്ട​ക​ര​യി​ൽ നി​ന്ന് മൂ​ന്ന് പേ​രെ​യു​മാ​ണ് കാ​ണാ​താ​യ​ത്. കാ​ണാ​താ​യ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. സ്വ​ന്തം നി​ല​യ്ക്ക് തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ഇ​വ​ർ ക​ട​ലി​ലേ​ക്ക് തി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​നീ​ക്ക​ത്തി​ൽ​നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ന്മാ​റ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ക്ക​രു​തെ​ന്നും മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും തെ​രി​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​ത്രി നി​ർ​ത്തി​വെ​ച്ച തെ​ര​ച്ചി​ൽ ഇ​ന്ന് രാ​വി​ലെ വീ​ണ്ടും തു​ട​ങ്ങി.

Entertainment

Business