ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കാൻ ഖത്തർ പദ്ധതി
ദോഹ: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കാൻ ഖത്തർ പദ്ധതി തയ്യാറാവുന്നതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് ധാരാളം ലഭ്യമായിട്ടുള്ള സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും ശീതീകരണ സംവിധാനങ്ങൾ അടക്കം രാജ്യത്തെ ഓരോ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ് സ്റ്റേഷനുകളിലും നൽകാനുമാണ് പദ്ധതി തയ്യാറാവുന്നത്. ദോഹ എജുക്കേഷൻ സിറ്റിയിലെ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ അബ്ദുല്ല മുഹമ്മദാണ് രാജ്യത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായി സൗരോർജം ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കുന്നത്. ഖത്തറിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തിയാൽ ദിനേന ബസുകൾ ഉപയോഗിക്കുന്ന നിരവധി തൊഴിലാളി വിഭാഗങ്ങൾക്ക് വലിയ അളവിൽ ഗുണം ചെയ്യുമെന്നും ഒരു എൻജിനീയർ കൂടിയായ അബ്ദുല്ല മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.