• Home
  • News
  • ഫെഡറൽ സർക്കാർ സേവനങ്ങളില്‍ യു.എ.ഇ പ്രതീക്ഷ
uae

ഫെഡറൽ സർക്കാർ സേവനങ്ങളില്‍ യു.എ.ഇ പ്രതീക്ഷ

ദുബായ് : രാജ്യത്ത് ഫെഡറൽ സർക്കാർ സേവനങ്ങളുടെ ഫീസ് കുറച്ചു കൊണ്ടുള്ള യു.എ.ഇ തീരുമാനം വന്നതോടെ നിക്ഷേപകരും സംരംഭകരും പ്രതീക്ഷയിലാണ്. സർക്കാർ സേവന നിരക്കുകൾ കുറച്ചതും ഫാമിലി വിസാ വ്യവസ്ഥകൾ ഉദാരമാക്കിയതും വിപണിക്ക് മുതൽക്കൂട്ടായി മാറുമെന്ന് വിലയിരുത്തൽ. പ്രതികൂല സാമ്പത്തിക സാഹചര്യത്തിൽ അധികൃതർ സ്വീകരിച്ച നടപടികൾ നിക്ഷേപകരുടെ ആത്മവിശ്വാസവും ഉയർത്തിയിട്ടുണ്ട്. നടത്തിപ്പു ചെലവുകൾ കുറക്കാൻ സാധിക്കുന്നത് കമ്പനികൾക്ക് ഏറെ ഗുണം ചെയ്യും. ആയിരത്തിൽ ഏറെ മേഖലകളിലാണ് ഫീസ് കുറക്കാനുള്ള തീരുമാനം. ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, മാനവ വിഭവ - സ്വദേശിവത്കരണ മന്ത്രാലയം എന്നിവക്കു ചുവടെയുള്ള എണ്ണമറ്റ ഫീസുകളിലാണ് കുറവ് വരുത്തിയിരിക്കുന്നത്. പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ വരുമാനം മാത്രം മാനദണ്ഡമാക്കുന്ന നിയമവും പ്രാബല്യത്തിൽ വന്നു. ജോലി ചെയ്യുന്ന തസ്തിക കുടുംബ വിസക്ക് തടസമല്ലെന്നു വന്നതോടെ നാട്ടിൽ നിന്ന് കുടുംബത്തെ കൊണ്ടു വരാൻ പലർക്കും സാധിക്കും. സമ്പദ്ഘടനക്ക് കൂടുതൽ ഉത്തേജനം പകരുന്ന നടപടികൾ എന്ന നിലക്ക് പുറം ലോകവും താൽപര്യപൂർവമാണ് യു.എ.ഇ തീരുമാനത്തെ നോക്കി കാണുന്നത്.

Entertainment

Business