• Home
  • News
  • കേരളത്തിൽ സ്വർണ്ണ വില കുറഞ്ഞു
gold prize

കേരളത്തിൽ സ്വർണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് ദീര്ഘനാളിനു ശേഷം കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. . . . ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 3,245 രൂപയും പവന് 25,960 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും, പവന് 26,120 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയ സ്വർണ വില. . . . ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,416.20 ഡോളറാണ് ഇന്നത്തെ നിരക്ക്. 9.10 ഡോളറിന്‍റെ കുറവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.കേരളത്തിലെ സ്വർണ്ണ വിലയുടെ ഇടിവിന് ഇത് കാരണമായി. . നിരന്തരമായ സ്വർണ്ണവിലയുടെ കുതിപ്പിന് നേരിയ ആശ്വാസമാണ് ഇന്ന് ഉണ്ടായത്. . . .