അനധികൃത താമസക്കാരെ പിടികൂടാൻ സുരക്ഷാ കാമ്പയിന് ശക്തമാക്കി കുവൈറ്റ്
595 പ്രവാസികളെ പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവരെ പിടികൂടാൻ സുരക്ഷ കാമ്പയിന് ശക്തമാക്കുന്നു. കഴിഞ്ഞദിവസം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഖൈത്താൻ, ഫർവാനിയ, ജലീബ് അൽഷുയൂഖ്, അഹമ്മദി, മുബാറക് അൽകബീർ, ഹവല്ലി, സാൽമിയ, മംഗഫ് പ്രദേശങ്ങളില്‍ നടന്ന തിരച്ചിലിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികള്‍ പിടിയിലായത്.
അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പിടികൂടിയ നിയമ ലംഘകരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.