• Home
  • News
  • 48 മെ​ഗാ​പി​ക്സ​ലു​ള്ള റൊ​ട്ടേ​റ്റിം​ഗ് ട്രി​പ്പി​ൾ കാ​മ​റ​യു​മാ​യി ഗാ​ല​ക്സി എ
samsung

48 മെ​ഗാ​പി​ക്സ​ലു​ള്ള റൊ​ട്ടേ​റ്റിം​ഗ് ട്രി​പ്പി​ൾ കാ​മ​റ​യു​മാ​യി ഗാ​ല​ക്സി എ80 ​സ്മാ​ർ​ട്ട്ഫോ​​ണ്‍

കൊ​ച്ചി: പു​തു​മ​യാ​ർ​ന്ന ഫീ​ച്ച​റു​ക​ളോടെ, ഗാ​ല​ക്സി എ​ലൈ​ൻ 2019 സീ​രീ​സി​ലെ ഏ​ഴാ​മ​ത്തെ സ്മാ​ർ​ട്ട് ഫോ​ണ്‍ സാം​സം​ഗ് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ 48 മെ​ഗാ​പി​ക്സ​ലു​ള്ള റൊ​ട്ടേ​റ്റിം​ഗ് ട്രി​പ്പി​ൾ കാ​മ​റ​യു​മാ​യി ഗാ​ല​ക്സി എ80 ​സ്മാ​ർ​ട്ട്ഫോ​ണാ​ണ് കമ്പനി പ്ര​ഖ്യാ​പി​ച്ച​ത്. 3,700 എം​എ​എ​ച്ച് ബാ​റ്റ​റി, ക്വാല്‌കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 730 ജി ​ഒ​ക്‌​ടാ​കോ​ർ പ്രോ​സ​സ​ർ, 6.7 ഇ​ഞ്ച് എ​ഫ്എ​ച്ച്ഡി സൂ​പ്പ​ർ അ​മോ​ൽ​ഡ് ഡി​സ്പ്ലേ, 8 ജി​ബി റാം, 128 ​ജി​ബി റോം ​തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ. ട്രി​പ്പി​ൾ റൊ​ട്ടേ​റ്റിം​ഗ് കാ​മ​റ ഉ​പ​യോ​ഗി​ച്ച് സൂ​പ്പ​ർ സ്ലോ-​മോ, അ​ൾ​ട്രാ വൈ​ഡ് വീ​ഡി​യോ​ക​ൾ എ​ന്നി​വ പ​ക​ർ​ത്താ​ൻ ക​ഴി​യും. അ​ൾ​ട്രാ വൈ​ഡ് ആം​ഗി​ൾ ലെ​ൻ​സി​നു 123 ഡി​ഗ്രി ഫീ​ൽ​ഡ് വി​ഷ​നു​ണ്ട്. അ​തു​പോ​ലെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും കാ​മ​റ​കൾ ഉ​പ​യോ​ഗി​ച്ച് അ​ൾ​ട്രാ വൈ​ഡ് ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നും ക​ഴി​യും. 47,990 രൂ​പ​യ്ക്ക് ഗാ​ല​ക്സി എ80 ​പ്രീ​ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സാം​സം​ഗ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം 31 വ​രെ പ്രീ​ബു​ക്കിം​ഗ് ന​ട​ത്താം. സാം​സം​ഗ് പേ ​സൗ​ക​ര്യ​വും ഈ ​സ്മാ​ർ​ട്ട്ഫോ​ണി​ൽ ല​ഭ്യ​മാ​ണ്.

Entertainment

Business