വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈനിലെത്തിയ പ്രവാസി ദമ്പതികള്‍ക്ക് മൂന്ന് വര്‍ഷം തടവ്
യുഎഇയില്‍ നിന്നാണ് ഇവര്‍ ബഹ്‌റൈനിലെത്തിയത്. മലേഷ്യയില്‍ നിന്നുള്ള പാസ്‌പോര്‍ട്ടുമായാണ് ഇവര്‍ യുഎഇയിലേക്ക് പ്രവേശിച്ചതെങ്കിലും അവ യഥാര്‍ത്ഥത്തില്‍ അവരുടേതായിരുന്നില്ല.
മനാമ: വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പിടിയിലായ പ്രവാസി ദമ്പതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവ്. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
മറ്റുള്ളവരുടെ പേരില്‍ അനുവദിക്കപ്പെട്ട യഥാര്‍ത്ഥ പാസ്‌പോര്‍ട്ടുകളില്‍ ഇവരുടെ ഫോട്ടോ മാറ്റി പതിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൂന്ന് ദിവസം ബഹ്‌റൈനില്‍ തങ്ങിയ ഇവര്‍ അതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. വീണ്ടും എത്തിയപ്പോള്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് സംശയം തോന്നി പരിശോധന നടത്തുകയും പാസ്‌പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമകളല്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

ബഹ്‌റൈനിലേക്ക് പ്രവേശിക്കാന്‍ ആള്‍മാറാട്ടം നടത്തിയതായി ദമ്പതികള്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് വിചാരണ നടത്തി ശിക്ഷിക്കുകയായിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.