• Home
  • News
  • ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം, കുതിപ്പിന്റെ വിസിൽ കാത്ത് ലുസെയ്ൽ സർക്യൂട്

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം, കുതിപ്പിന്റെ വിസിൽ കാത്ത് ലുസെയ്ൽ സർക്യൂട്ട്

ദോഹ ∙കുഞ്ഞൻ കാറുകളുടെ മത്സരക്കുതിപ്പിനായി ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട് സുസജ്ജം. നവീകരണ-വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. ഒക്‌ടോബർ 6 മുതൽ 8 വരെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീമത്സരങ്ങൾക്ക് വേദിയാകും. സൂപ്പർതാരങ്ങൾക്ക് കുതിച്ചു പായാൻ സർക്യൂട്ടിലെ മത്സര ട്രാക്കുകളുടെ ശേഷി വർധിപ്പിച്ച് അത്യാധുനിക നിലവാരത്തിലാക്കി. കൂടാതെ സർക്യൂട്ടിലെ പ്രധാന കെട്ടിടങ്ങൾ, ഗ്രാൻഡ് സ്റ്റാൻഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നവീകരണവും വികസനവും പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വ്യക്തമാക്കി.

ഏഴു മാസം കൊണ്ടാണ് സർക്യൂട്ടിലെ വികസന, നവീകരണ ജോലി പൂർത്തിയാക്കിയത്. ഏറ്റവും ഉയർന്ന രാജ്യാന്തര മാനദണ്ഡങ്ങൾക്കും ഫോർമുല വണ്ണിന്റെ  നിശ്ചിത വ്യവസ്ഥകൾക്കും അനുസൃതമായാണ് ട്രാക്ക് വികസനം. അത്യാധുനിക സാങ്കേതിക വിദ്യയിലാണ് പ്രവർത്തനം. ഫോർമുല വണ്ണിന്റെ 5.38 കിലോമീറ്റർ റേസ് ട്രാക്കിൽ 16 ടേണുകളാണുള്ളത്. സർക്യൂട്ടിലെ മത്സര ട്രാക്കുകൾക്ക് ഇന്റർനാഷനൽ ഓട്ടമൊബീൽ ഫെഡറേഷന്റെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. 

സർക്യൂട്ടിൽ വിശാലമായ ഫാൻ സോൺ, ഫൈവ് സ്റ്റാർ വിഐപി ഏരിയകൾ എന്നിവ നിർമിച്ചതിനൊപ്പം എല്ലാ ഗ്രാൻഡ് സ്റ്റാൻഡുകളുടെയും ശേഷിയും പാർക്കിങ് സൗകര്യങ്ങളും വർധിപ്പിച്ചു. 15,000 വാഹനങ്ങൾക്കുള്ള ഇൻഡോർ-ഔട്ട്‌ഡോർ കാർ പാർക്കിങ് സൗകര്യങ്ങൾ പുതുതായുണ്ട്. മത്സര കാറുകളുടെ തയാറെടുപ്പുകൾക്കായി 50 ഗാര്യേജുകളും. 40,000 കാണികളെ ഉൾക്കൊള്ളാൻ തക്കവിധം സർക്യൂട്ടിന്റെ ശേഷി വർധിപ്പിച്ചിട്ടുണ്ട്.

പുതിയ നടപ്പാതകൾ, ബാരിയറുകൾ, സേഫ്റ്റി ഘടകങ്ങൾ, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയെല്ലാം പൂർത്തിയായി കഴിഞ്ഞു. നിർമാണം പൂർത്തിയായതിൽ സർക്യൂട്ടിന്റെ വടക്കും തെക്കുമായി 3 ടണലുകളും കാൽ നടയാത്രക്കായുള്ള ടണലുകളും ഉൾപ്പെടുന്നു. സർക്യൂട്ടിലെ 1,80,000 ചതുരശ്രമീറ്റർ സ്ഥലം ഹരിതാഭമാക്കി. ലുസെയ്ൽ സർക്യൂട്ടിന്റെ പരിസര പ്രദേശങ്ങളിലായുള്ള ഇന്റർസെക്ഷനുകളും 21 കിലോമീറ്റർ റോഡും നവീകരിച്ചു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All