• Home
  • News
  • 7378 വനിതകൾ ഉൾപ്പെട 10,482 പ്രവാസികളെ നാടുകടത്തി

7378 വനിതകൾ ഉൾപ്പെട 10,482 പ്രവാസികളെ നാടുകടത്തി

റിയാദ് : വിവിധ നിയമലംഘനങ്ങൾക്കു പിടിയിലായ 10,482 വിദേശികളെ ഒരാഴ്ചയ്ക്കകം നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 14 മുതൽ 20 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട 15,114 പേരിൽ നിന്നാണ് ഇത്രയും പേരെ നാടുകടത്തിയത്. ഇതിൽ 9538 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 3694 പേർ നുഴഞ്ഞുകയറിയവരും 1822 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.

 7378 വനിതകൾ ഉൾപ്പെടെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 43,763 പേരുടെ യാത്രാ രേഖകൾ അതാതു എംബസിയിൽ നിന്ന് ശരിപ്പെടുത്തിയ ശേഷം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിക്കപ്പെട്ടവരിൽ 65% പേരും യെമൻ പൗരന്മാരാണ്. 33% പേർ എത്യോപ്യക്കാരും. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാർ 2% വരും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All