ഒമാനിലെ വാണിജ്യസ്ഥാപനത്തിന് തീപിടിച്ചു
മസ്കത്ത് : വടക്കൻ ശർഖിയ ഗവർണറേറ്റിൽ വാണിജ്യസ്ഥാപനത്തിന് തീപിടിച്ചു. സിനാവ് വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. കടയിലെ റഫ്രിജറേറ്ററിന് തീ പിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. അപകടസാധ്യതകൾ ഒഴിവാക്കാൻ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനു മുമ്പ് സുരക്ഷാനടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് ബിസിനസ് ഉടമകളോട് സി.ഡി.എ.എ ആവശ്യപ്പെട്ടു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.