ഖത്തർ മാസ്‌റ്റേഴ്‌സ് ഇന്റർനാഷനൽ ഓപ്പൺ ചെസ് 10ന് തുടങ്ങും
ദോഹ∙ ഖത്തർ മാസ്‌റ്റേഴ്‌സ് ഇന്റർനാഷനൽ ഓപ്പൺ ചെസ് ചാംപ്യൻഷിപ്പിന് ഒക്‌ടോബർ 10ന് തുടക്കമാകും. ഇന്ത്യയുടെ രമേശ്ബാബു പ്രഗാനന്ദ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ലുസെയ്ൽ സ്‌പോർട്‌സ് ഹാളിൽ 20 വരെയാണ് മത്സരം. ലോക ഒന്നാം നമ്പർ ചാംപ്യൻ നോർവെയുടെ മാഗ്നസ് കാൾസൻ, മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹികാരു നകാമുറ, ഇന്ത്യയിൽ നിന്ന് ദൊമ്മരാജു ഗുകേഷ്, 17കാരനായ രമേശ് ബാബു പ്രഗാനന്ദ, രമേശ് വൈശാലി, വന്തിക അഗർവാൾ എന്നിവരെല്ലാം ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ മാസം നടന്ന ഫിഡെ ലോകകപ്പിൽ ഒന്നാം നമ്പർ ചാംപ്യൻ കാൾസനുമായി നടത്തിയ കനത്ത പോരാട്ടത്തിലൂടെ പ്രഗാനന്ദ ലോക ശ്രദ്ധ നേടിയിരുന്നു. 170 രാജ്യാന്തര ചെസ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 1,10,000 ഡോളർ ആണ് സമ്മാനത്തുക. ടൈറ്റിൽ സ്വന്തമാക്കുന്ന താരത്തിന് 2,50,000 ഡോളറും ലഭിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.