ദോഹ എക്‌സ്‌പോ : പുസ്തകപ്രകാശനം 29ന്
ദോഹ ∙ ആറു മാസം നീളുന്ന ദോഹ എക്‌സ്‌പോയെക്കുറിച്ചുള്ള പുസ്തകം 29ന് പ്രകാശനം ചെയ്യും. ഒക്‌ടോബർ 2ന് ആണ് 179 ദിവസം നീളുന്ന എക്‌സ്‌പോയ്ക്ക് തുടക്കമാകുന്നത്. ഉദ്ഘാടനത്തിന് 3 ദിവസം മുൻപാണ് വിശദ വിവരങ്ങളടങ്ങിയ പുസ്തകം പുറത്തിറക്കുന്നത്. നഗരസഭ മന്ത്രി ഡോ.അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈയുടെ രക്ഷാകർതൃത്വത്തിലാണ് എക്‌സ്‌പോ നടക്കുന്നത്. 'എക്‌സ്‌പോ 2023 ദോഹ' എന്ന തലക്കെട്ടിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.
പ്രദർശനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ കാർഷിക പരിസ്ഥിതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ, രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനത്തിന്റെ ചരിത്രം എന്നിവയെല്ലാമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഖത്തറിലെ മുപ്പതിലധികം സ്ഥാനപതിമാർ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കും. അൽബിദ പാർക്കിൽ ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്‌സ്‌പോ. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങൾ പങ്കെടുക്കുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.