തോന്നുംപോലെ ബാന്‍ഡുകള്‍ക്കും ട്രൂപ്പുകള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാനാവില്ല; സര്‍ട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കി അബുദാബി
അബുദാബിയുടെ പൈതൃകസംസ്‌കാരം സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് സാംസ്‌കാരിക ടൂറിസം വകുപ്പ് ബാന്‍ഡ് സര്‍ട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കുന്നത്
♦ഇനി മുതൽ പരിപാടികൾ അവതരിപ്പിക്കുന്നതിന് ബ്രാൻഡുകൾക്ക് സര്‍ട്ടിഫിക്കറ്റ് വേണം.
♦കർശന പരിശോധന നടത്തും
അബുദാബി: ബാന്‍ഡുകള്‍ക്കും ട്രൂപ്പുകള്‍ക്കും അബുദാബിയിൽ ഇനി കലാപരിപാടികള്‍ അവതരിപ്പിക്കണമെങ്കിൽ ചില നിബന്ധനകൾ ഉണ്ട്. സാംസ്‌കാരിക ടൂറിസം വകുപ്പ് ബാന്‍ഡ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇനി മുതൽ പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് സര്‍ട്ടിഫിക്കറ്റ് വേണം. അബുദാബിയിലെ പൈതൃകസംസ്‌കാരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇക്കാര്യം നടപ്പിലാക്കുന്നത്.
എമിറേറ്റില്‍ നടക്കുന്ന എല്ലാവിധ കലാപരിപാടികളും അബുദാബിയുടെ സംസ്‌കാര പൈതൃകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ തോന്നിയ പോലെ ഇനി പരിപാടി നടത്താൻ സാധിക്കില്ല. ഇമാറാത്തി സംസ്‌കാരത്തിന് അനുയോജിക്കുന്ന തരത്തിൽ മാത്രമേ പരിപാടികൾ നടത്താൻ സാധിക്കുകയുള്ളു. ബാന്‍ഡുകളും ട്രൂപ്പുകളും അവതരിപ്പിക്കുന്ന പരമ്പരാഗത കലകള്‍ എല്ലാം പരിശോധന നടത്തി മാത്രമേ ഇനി അവതരിപ്പിക്കാൻ സാധിക്കുകയുള്ളു. സൂക്ഷ്മ മൂല്യനിര്‍ണയം നടത്തിയ ശേഷമാവും സര്‍ട്ടിഫിക്കറ്റ് നൽകുക.
പരമ്പരാഗത ബാന്‍ഡുകളുടെയും ട്രൂപ്പുകളുടെയും ഔദ്യോഗിക ആധികാരിക പ്രതിനിധാനം ഉറപ്പാക്കുന്നതിനായാണ് സര്‍ട്ടിഫിക്കറ്റ് സംവിധാനം ടൂറിസം അതോറിറ്റി പ്രഖ്യാപിച്ചത്. ആഘോഷവേളകളിലെ പ്രകടനങ്ങള്‍ ഇതിലൂടെ നിയന്ത്രിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.