• Home
  • News
  • ഒമാൻ-അബുദാബി ബസ് സർവീസ് വീണ്ടും, ഒമാൻവഴി കേരളത്തിലേക്ക് കീശചോരാതെ വിമാനയാത്ര ചെയ

ഒമാൻ-അബുദാബി ബസ് സർവീസ് വീണ്ടും, ഒമാൻവഴി കേരളത്തിലേക്ക് കീശചോരാതെ വിമാനയാത്ര ചെയ്യാം

മസ്കത്ത് / അബുദാബി ∙ മസ്കത്ത് – അൽഐൻ– അബുദാബി റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കുന്നു. ഒക്‌ടോബർ ഒന്ന് മുതലാണ് ബസ് സർവീസുകൾ ആരംഭിക്കുന്നതെന്ന് ഒമാൻ ദേശീയ ഗതാഗത കമ്പനി, മൊവസലാത്ത് അറിയിച്ചു. യുഎഇ–ഒമാൻ അതിർത്തിയായ ബുറൈമി വഴിയാകും സർവീസുകൾ. ഈ സർവീസ് ഉപയോഗിച്ച് യുഎഇയിൽനിന്ന് ബസ് മാർഗം ഒമാനിലെത്തി അവിടുന്ന് വിമാനത്തിൽ കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും.

∙ യാത്രാ ദൈർഘ്യം
മസ്‌കത്തിലെ അസൈബ സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന ബസ് ബുറൈമി അതിർത്തി ചെക്ക് പോസ്റ്റിലെ പരിശോധന കഴിഞ്ഞ് അൽഐനിലെത്തുമ്പോൾ ആറര മണിക്കൂറെടുക്കും. അബുദാബിയിലേക്കുള്ള ബസ് സർവീസിന്റെ യാത്രാദൈർഘ്യം 9.10 മണിക്കൂർ ആണ്. 

∙ ടിക്കറ്റ് നിരക്ക്
അൽഐനിലേക്ക് 8.500 ഒമാൻ റിയാലും അബുദാബിയിലേക്ക് 11.500 റിയാലുമാണ് (109 ദിർഹം) ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ് കമ്പനി മസ്‌കത്തിൽ നിന്ന് ദുബായിലേക്ക് 10 റിയാലാണ് ഈടാക്കുന്നത്. 

∙ ടിക്കറ്റ് ബുക്കിങ്
മൊവസലാത്തിന്റെ വെബ്സൈറ്റ് (www.mwasalat.om) വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ ടിക്കറ്റ് ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് വിളിക്കാം 1551.

∙ ബാഗേജ്
ബസ് യാത്രക്കാർക്ക് 7 കിലോ ഹാൻഡ് ബാഗേജും 23 കിലോ ലഗേജും കൊണ്ടുപോകാൻ അനുമതിയുണ്ട്. ഇതു ഒമാൻ വഴി കേരളത്തിലേക്കു പോകാൻ ആഗ്രഹിക്കുന്നവർക്കും അനുഗ്രഹമാകും.

∙ ആശ്വാസ നടപടി
കുറഞ്ഞ സർവീസുകളും ഉയർന്ന നിരക്കും മൂലം ഒമാൻ–യുഎഇ ബസ് യാത്രക്കാർ പ്രയാസം നേരിടുന്ന ഘട്ടത്തിൽ പൊതുഗതാഗത ബസ് സർവീസ് ജനങ്ങൾക്ക് ആശ്വാസം പകരും. നിലവിൽ സ്വകാര്യ ബസുകൾ മാത്രമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്നത്. കോവിഡിനുശേഷം സർവീസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് യാത്രക്കാർക്ക് തിരിച്ചടിയായിരുന്നു. 

∙ ഒമാൻവഴി കേരളത്തിലേക്ക് കീശചോരാതെ വിമാനയാത്ര
വിമാനനിരക്കു വർധനയിൽനിന്ന് രക്ഷപ്പെടാനും ബസ് സർവീസ് ഉപകരിക്കും. യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കിനെക്കാൾ കുറവാണ് ഒമാനിൽനിന്ന്. അതിനാൽ ഒമാനിലേക്കു ബസിൽ പോയി അവിടന്ന് വിമാനത്തിൽ പോകാനും ഇതുവഴി സാധിക്കും. വേനൽ അവധിക്കാലത്തെ ടിക്കറ്റ് നിരക്ക് വർധനയിൽനിന്ന് രക്ഷനേടാൻ കണക്‌ഷൻ വിമാനത്തിൽ ഒമാൻ വഴി കേരളത്തിലേക്കു പോയവർ ധാരാളം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All